വാട്ടര്‍ ബോട്ടില്‍ വെറുതെ കഴുകിയാല്‍ പോരാ; ഈ അഞ്ച് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം..!

Spread the love

കോട്ടയം: മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഭക്ഷണത്തോളം പ്രാധാന്യമുള്ള ഒന്നാണ് ശുദ്ധജലം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഊർജം നിലനിർത്താനും കൃത്യമായ അളവില്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

video
play-sharp-fill

എന്നാല്‍ നാം കുടിക്കുന്ന വെള്ളത്തിന്റെ ശുദ്ധിയോടൊപ്പം തന്നെ പ്രധാനമാണ് അത് സൂക്ഷിക്കുന്ന പാത്രങ്ങളുടെ ശുചിത്വവും. പലപ്പോഴും യാത്രാവേളകളിലും ജോലിസ്ഥലത്തും വെള്ളം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കുപ്പികള്‍ വേണ്ടത്ര വൃത്തിയാക്കാറില്ല എന്നതാണ് വാസ്തവം. കുപ്പികള്‍ക്കുള്ളില്‍ രൂപപ്പെടുന്ന ബാക്ടീരിയകളും ഫംഗസുകളും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. വാട്ടർ ബോട്ടിലുകള്‍ വെട്ടിത്തിളങ്ങാനും അണുവിമുക്തമാക്കാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.

ഡിഷ് വാഷും അരിയും ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുപ്പിക്കകത്തെ പശപശപ്പും അഴുക്കും കളയാൻ അല്പം പച്ചരി കുപ്പിയിലിടുക. ഇതിനൊപ്പം ഡിഷ് വാഷ് ലിക്വിഡും ചൂടുവെള്ളവും ചേർത്ത് നന്നായി കുലുക്കുക. അരിയുടെ ഉരസല്‍ കുപ്പിയുടെ ഉള്‍ഭാഗം തിളങ്ങാൻ സഹായിക്കും.

ചൂടുവെള്ളവും സോപ്പും

കുപ്പിയില്‍ വലിയ അഴുക്കുകളില്ലെങ്കില്‍ ഈ രീതി മതിയാകും. ബോട്ടിലില്‍ ചൂടുവെള്ളം നിറച്ച്‌ അതില്‍ കുറച്ച്‌ ഡിഷ് വാഷ് ലിക്വിഡ് ചേർക്കുക. നന്നായി കുലുക്കിയ ശേഷം ഒരു ബോട്ടില്‍ ബ്രഷ് ഉപയോഗിച്ച്‌ ഉരച്ചു കഴുകുന്നത് അഴുക്ക് വേഗത്തില്‍ നീക്കം ചെയ്യാൻ സഹായിക്കും.

ഐസും ഉപ്പും

സ്റ്റീല്‍ കുപ്പി വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ മാർഗമാണിത്. പൊടിച്ച ഐസ് കട്ടകളും കല്ലുപ്പും കുപ്പിയിലിട്ട് നന്നായി കുലുക്കുക. കുലക്കത്തില്‍ ഐസ് കട്ടകള്‍ കുപ്പിക്കുള്ളില്‍ ഉരസി അഴുക്ക് നീക്കം ചെയ്യുമ്പോള്‍ കുപ്പി അണുവിമുക്തമാകും.

ഉപ്പും നാരങ്ങയും

നാരങ്ങാനീരും ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും കുപ്പിയിലിട്ട് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ നന്നായി ഒഴിക്കുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച്‌ കഴുകിയാല്‍ കുപ്പിയിലെ ദുർഗന്ധം മാറി പുതുമ ലഭിക്കും.

ബേക്കിംഗ് സോഡ -വിനാഗിരി

കഠിനമായ അഴുക്കുകള്‍ നീക്കാൻ ഇവ മികച്ചതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ + 2 ടേബിള്‍ സ്പൂണ്‍ വിനാഗിരി. ഇത് കുപ്പിയില്‍ ഒഴിച്ച്‌ പത്ത് മിനിട്ട് വച്ച ശേഷം ചൂടുവെള്ളം ഒഴിച്ച്‌ കുലുക്കിയോ ബ്രഷ് ഉപയോഗിച്ചോ കഴുകുക. കുപ്പിയുടെ മൂലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് ഇതിലൂടെ കളയാൻ സഹായിക്കും.