
കുപ്പിവെള്ളം വാങ്ങിക്കുകയും കുടിക്കുകയും ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും. പ്രത്യേകിച്ച് യാത്രയിലാണെങ്കിൽ നമ്മൾ വീട്ടിൽ നിന്ന് കൈയിൽ കരുതിയാൽ പോലും അത് തികയാതെ വരുമ്പോളാണ് വാങ്ങാൻ നിർബന്ധിതരാവുന്നു.
എന്നാൽ നിങ്ങൾ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ മൂടി (ബോട്ടിൽ ക്യാപ്) പല നിറങ്ങളിലുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ ?
ഇവ എന്തിനാണെന്നോ എന്താണ് സൂചിപ്പിക്കുന്നതെന്നോ നിങ്ങൾക്കറിയുമോ..? നോക്കാം.
കുപ്പിക്കുള്ളിൽ നിറച്ചിരിക്കുന്ന വെള്ളത്തെ കുറിച്ച് ഈ മൂടികൾ സൂചിപ്പിക്കുന്നത് എന്താണെന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പലതരം നിറത്തിലുള്ള മൂടികൾ കൊണ്ട് അടയ്ക്കുന്ന കുപ്പികളിൽ പാനീയങ്ങൾ കാണാറുണ്ട്.
നീലനിറത്തിലെ മൂടി
വിപണിയിലെ ഈ പാനീയക്കുപ്പികളിലെ മൂടികൾ നീലനിറത്തിലുള്ളതാണെങ്കിൽ അതിലെ വെള്ളം മിനറൽ വാട്ടർ ആയിരിക്കും.
പച്ചനിറത്തിലെ മൂടി
ഇനി കുപ്പിവെള്ളത്തിന്റെ മൂടി പച്ചനിറത്തിലുള്ളതാണെങ്കില് ആ വെള്ളത്തില്‍ രുചികള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അര്‍ഥമാക്കുന്നത്.
വെള്ള നിറത്തിലുള്ള മൂടി
ഇനി വെള്ളത്തിന്റെ കുപ്പിയുടെ അടപ്പ് വെള്ളനിറമാണെങ്കില്‍ അതിനര്‍ത്ഥം മെഷിന് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിച്ചിട്ടുണ്ടെന്നാണ് (പ്രോസസ് ചെയ്യുക).
കറുപ്പ്
കറുപ്പ് നിറത്തിലുള്ള മൂടിയാണെങ്കില് വെള്ളത്തില്‍ ആല്‍ക്കലൈന്‍ സ്വഭാവമുണ്ടായിരിക്കും. ഈ വെള്ളം വിലകൂടിയതും സാധാരണ വെള്ളത്തേക്കാള്‍ ആരോഗ്യത്തിന് നല്ലതുമാണ്.
മഞ്ഞനിറമുള്ള മൂടി
മഞ്ഞ നിറമുള്ള മൂടിയാണെങ്കില് വെള്ളത്തില്‍ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും കലര്ന്നിട്ടുണ്ടാകുമെന്ന് അര്‍ത്ഥമാക്കുന്നു.