ജലനിധി പദ്ധതി നടപ്പാക്കുകയും, വാട്ടർ അതോറിറ്റി തുടരുകയും ചെയ്യുക: അയ്മനത്ത് കോൺഗ്രസിന്റെ പ്രതിഷേധ ധർണ

Spread the love

സ്വന്തം ലേഖകൻ

അയ്മനം: ജലനിധി പദ്ധതി ഉടൻ നടപ്പാക്കുക, പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ സേവനം നില നിർത്തുക, അയ്മനം കല്ലുങ്കത്ര റോഡിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച വീതികൂട്ടി എട്ട് മീറ്ററായി പുനസ്്ഥാപിച്ച് പണി പൂർത്തിയാക്കു, ജലനിധി പദ്ധതിയ്ക്കായി പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വാഹനങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. കെ.പി.സിസി നിർവാഹക സമിതി അംഗം അഡ്വ.ജി.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. ദേവപ്രസാദ്, ബീനാ ബിനു, രാജു വാതക്കോടത്ത് പടി, രമേശ് ചിറ്റക്കാട്ട്, ചിന്നമ്മ പാപ്പച്ചൻ, സോജി ആലുംപറമ്പിൽ, സാജുമോൻ വാഴയിൽ , ജയിംസ് പാലത്തൂർ എന്നിവർ പ്രസംഗിച്ചു.