വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര നിയമനം; ഓവര്‍സീയര്‍മാരെ നിയമിക്കുന്നു; അപേക്ഷ ജൂണ്‍ 4 വരെ

Spread the love

കോട്ടയം: കേരള ജല അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാർക്കായി കേരള പിഎസ്‌സിയുടെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. കേരള ജല അതോറിറ്റി ഓവർസീയർ ഗ്രേഡ് III നിയമനമാണ് നടക്കുന്നത്.

താല്‍പര്യമുള്ളവർ കേരള പിഎസ് സി വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായി ജൂണ്‍ 4 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ജല അതോറിറ്റിയിലേക്ക് ഓവർസീയർ ഗ്രേഡ് III റിക്രൂട്ട്‌മെന്റ്. കേരള ജല വകുപ്പിലെ യോഗ്യതയുള്ള ജീവനക്കാർക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ നിയമനം. ആകെ 37 ഒഴിവുകളാണുള്ളത്.

കാറ്റഗറി നമ്ബർ: 20/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 27,200 രൂപമുതല്‍ 73,600 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരു സാഹചര്യത്തിലും സർവീസ് റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 50 വയസ് കവിയരുതെന്ന് നിബന്ധനയുണ്ട്.

യോഗ്യത

എസ്‌എസ്‌എല്‍സി പരീക്ഷ വിജയിച്ചിരിക്കണം. ഡ്രാഫ്റ്റ്‌സ്മാൻ (സിവില്‍/ മെക്കാനിക്കല്‍) ട്രേഡിലുള്ള രണ്ടുവർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം നാഷണല്‍ കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

OR

എസ്‌എസ്‌എല്‍സി പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

രണ്ട് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം കേരള സർക്കാർ നല്‍കുന്ന സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലെ സർട്ടിഫിക്കറ്റ് (KGCE) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വണ്‍ ടൈം രജിസ്‌ട്രേഷൻ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തും, അല്ലെങ്കില്‍ നേരിട്ട് പ്രൊഫൈല്‍ സന്ദർശിച്ചും അപേക്ഷ നല്‍കാം.