സമയം കഴിയുന്നു..! വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി; അരലക്ഷം രൂപ തുടക്ക ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

Spread the love

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിക്ക് കീഴില്‍ വന്നിട്ടുള്ള അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്.

video
play-sharp-fill

കേരള പി.എസ്.സിക്ക് കീഴില്‍ നടക്കുന്ന സ്ഥിര റിക്രൂട്ട്മെന്റാണിത്. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. താല്‍പര്യമുള്ളവർ ഔദ്യോഗിക ലിങ്ക് മുഖേന ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ജല അതോറിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകള്‍.

Name of firm : Kerala Water Authority
Name of Post : Assistant Engineer
CATEGORY NO: 706/2025
Last Date 04.02.2026
ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 53,900 രൂപമുതല്‍ 1,18,100 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഒരു യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനങ്ങളില്‍ നിന്നോ കേരള സർക്കാർ സ്ഥാപിച്ച അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച സിവില്‍/മെക്കാനിക്കല്‍/ കെമിക്കല്‍ എഞ്ചിനീയറിങ് ബിടെക് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

അല്ലെങ്കില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ സിവില്‍ / മെക്കാനിക്കല്‍/ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ അസോസിയേറ്റ് മെമ്പർഷിപ്പ് എക്‌സാമിനേഷൻ എയും, ബിയും സെക്ഷനുകള്‍ പാസിയിരിക്കണം.

പ്രൊബേഷൻ

കേരള വാട്ടർ അതോറിറ്റിയിലെ ചട്ടങ്ങള്‍ അനുസരിച്ചുള്ള പ്രൊബേഷൻ കാലായളവ് ബാധകം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/