ഒരു ജീവൻ പൊലിഞ്ഞതിനു പിന്നാലെ വാട്ടർ അതോറിറ്റിയുടെ കണ്ണ് തുറന്നു… പുതുപ്പള്ളി സ്വദേശിയായ യുവാവിൻ്റെ മരണത്തിന് കാരണമായി റോഡരിക് കവർന്ന് മരണക്കെണിയായി കൂട്ടിയിട്ടിരുന്ന പൈപ്പുകള്‍ നീക്കി
കോട്ടയം: റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന പൈപ്പുകളില്‍ തട്ടി യുവാവിന്റെ ജിവൻ പൊലിഞ്ഞതിന് പിന്നാലെ വാട്ടർ അതോറിറ്റി അധികൃതരുടെ കണ്ണ് തുറന്നു. കൊല്ലാട് മലമേല്‍ക്കാവ് ക്ഷേത്രത്തിനു സമീപം മരണക്കെണിയായിക്കിടന്നിരുന്ന പൈപ്പുകള്‍ നീക്കി.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നതിന് എത്തിച്ച പൈപ്പുകളാണ് റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്നത്. കഴിഞ്ഞദിവസം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പൈപ്പിലേയ്ക്ക് ഇടിച്ചുകയറി പുതുപ്പള്ളി ഇരവിനല്ലൂർ പാറേല്‍പ്പറമ്പില്‍ പി.സി ബാബുവിന്റെയും സരസുവിന്റെയും മകൻ ശ്രീകുമാറാണ് (30) മരിച്ചത്.
ഇന്നലെ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തില്‍ പൈപ്പ് സ്ഥാപിക്കല്‍ നടക്കുന്നയിടത്തേക്കാണ് പൈപ്പുകള്‍ മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡരിക് കവർന്ന് മണർകാട്, പുതുപ്പള്ളി, കൊല്ലാട്, കളത്തില്‍ക്കടവ്, എറികാട്, കോടിമത ബൈപ്പാസ് തുടങ്ങി നിരവധിയിടങ്ങളിലാണ് യാത്രക്കാർക്ക് ഭീഷണിയായി റോഡരികില്‍ പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികില്‍ തള്ളിയിട്ട് ഏറെക്കാലമായെങ്കിലും വാട്ടർഅതോറിറ്റി അധികൃതർ തിരഞ്ഞുനോക്കിയിട്ടില്ല.
വളവുകളില്‍ പോലും റോഡരികില്‍ പൈപ്പ് സ്ഥാനംപിടിച്ചതോടെ അപകടം അങ്ങനെ തുറിച്ചുനോക്കുകയാണ്. കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകളില്‍ ഭൂരിഭാഗവും കാടുമറഞ്ഞ നിലയിലാണ്. വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇടയാക്കുന്നു.