
കോട്ടയം: ജനത്തെ കുഴിയിലാക്കുന്ന കുഴിമൂടലുമായി ജല അതോറിറ്റി. ദേശീയപാത 183ൽ കളത്തിപ്പടിയിലാണ് പൈപ്പ് നന്നാക്കാനെടുത്ത കുഴി മൂടിയപ്പോൾ മൺകൂനയായി മാറിയത്.
നഗരത്തിൽ ദേശീയപാത 183ന്റെ വശങ്ങളിലും നടുഭാഗത്തു കൂടെയാണ് ജല അതോറിറ്റി പൈപ്പുകൾ കടന്നുപോകുന്നത്. പ്രധാന പൈപ്പിലെ പൊട്ടൽ പരിഹരിക്കാനായാണ് കുഴിയെടുത്തത്. 2 ദിവസമെടുത്താണ് തകരാർ പരിഹരിക്കാനായത്. മൺകൂന റോഡിൽ ഉണ്ടാക്കിയെങ്കിലും യാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇവിടെയില്ലെന്നും പരാതിയുണ്ട്.
ഈ ഭാഗത്തുകൂടെ രാത്രി ഇരുചക്ര വാഹനങ്ങൾ എത്തിയാൽ അപകടം ഉറപ്പാണ്. 2 ദിവസമായി ഇതാണ് സ്ഥിതിയെന്നു നാട്ടുകാരും പറയുന്നു. പൈപ്പ് നന്നാക്കിയെങ്കിലും വീണ്ടും പൈപ്പിൽ തകരാർ സംഭവിക്കുമോ എന്നറിയാനാണ് കുഴി പൂർണമായി മൂടാത്തത് എന്നാണു ജലഅതോറിറ്റിയുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


