കോട്ടയം നഗരത്തിൽ വ്യാഴാഴ്ച ജലവിതരണം മുടങ്ങും; ജലവിതരണം മുടങ്ങുന്നത് ശാസ്ത്രി റോഡിലെ അറ്റകുറ്റപണികൾക്കിടെ പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രി റോഡിലെ നവീകരണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് ലൈൻ തകരാറിലായതോടെ നഗരത്തിലെ ശുദ്ധജല വിതരണം വ്യാഴാഴ്ച മുടങ്ങും. കോട്ടയത്ത് ശാസ്ത്രീ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായ അറ്റകുറ്റപണികൾക്കിടെ പൈപ്പുലൈനുകൾ തകരാറിലായത് ഉച്ചയോടെയാണ്.

ഇതിനാൽ എസ്.എൻ ഹോസ്റ്റൽ റോഡ്, തളിക്കോട്ട എന്നിവിടങ്ങളിലെ ജല അതോറിട്ടി ടാങ്കുകളിൽ നിന്നുള്ള ജലവിതരണമാണ് മുടങ്ങുന്നത്. നാഗമ്പടം സൗത്ത്, തിരുനക്കര, ചിറയിൽപ്പാടം, പുത്തനങ്ങാടി, താഴത്തങ്ങാടി, പഴയ സെമിനാരി എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group