കോട്ടയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ വാര്‍ട്ടര്‍ എടിഎം ഉദ്ഘാടനം ഇന്ന് (14|06|25)

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടർ എടിഎമ്മിന്‍റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തും.

വൈസ് പ്രസിഡന്‍റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്ബൂരി, പി.എം. ജോണ്‍, ലതാ ഷാജൻ, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വാർഡ് മെംബർ ആന്‍റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, ഇടയരിക്കപ്പുഴ, കറുകച്ചാല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് മൂന്ന് വാട്ടർ എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഒരു രൂപ നാണയം നിക്ഷേപിക്കുമ്ബോള്‍ ഒരു ലിറ്റർ വെള്ളവും അഞ്ചു രൂപ നാണയം നിക്ഷേപിക്കുമ്ബോള്‍ അഞ്ചു ലിറ്റർ വെള്ളവും ലഭിക്കത്തക്കവിധമാണ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്. ഗൂഗില്‍ പേ സംവിധാനത്തിലൂടെയും ക്യുആർ കോഡ് ഉപയോഗിച്ചും വെള്ളം എടുക്കാവുന്നതാണ്.

ആധുനിക വാട്ടർ പ്യൂരിഫിക്കേഷൻ സംവിധാനമായ ആർഒ പ്ലസ് യുവി ഫില്‍ട്ടർ ഉള്ളതും ചൂട്, തണുപ്പ്, നോർമല്‍ എന്നീ വിധത്തില്‍ ജലം ലഭിക്കുന്നതിന് സൗകര്യമുള്ളതുമാണ്.

ആശുപത്രിയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.