Deprecated: ltrim(): Passing null to parameter #1 ($string) of type string is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-includes/formatting.php on line 4476
"> ഡി.ഐ പൈപ്പ് ലൈനിൽ ചോർച്ച; വെള്ളൂർ-കടുത്തുരുത്തി പഞ്ചായത്തുകളിൽ മെയ് 21, 22 തീയതികളിൽ ജലവിതരണം നടത്തപ്പെടും ⋆ Third Eye News Live
Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

ഡി.ഐ പൈപ്പ് ലൈനിൽ ചോർച്ച; വെള്ളൂർ-കടുത്തുരുത്തി പഞ്ചായത്തുകളിൽ മെയ് 21, 22 തീയതികളിൽ ജലവിതരണം നടത്തപ്പെടും

Spread the love

വൈക്കം: മേവള്ളൂർ ശുദ്ധീകരണ ശാലയിൽ നിന്നും തലയോലപ്പറമ്പ് ഡി.ബി കോളേജ് ഉന്നതതല സംഭരണിയിലേക്കുള്ള പ്രധാന വിതരണ കുഴലായ ഡി.ഐ പൈപ്പ് ലൈനിൽ വെട്ടിക്കാട്ടുമുക്ക് – മുളക്കുളം KSTP റോഡിൽ പുതിയ റോഡ് ജംഗ്ഷനിൽ ചോർച്ച കണ്ടെത്തിയിരുന്നു.

ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി മെയ് 21,22 തീയതികളിൽ വെള്ളൂർ പഞ്ചായത്തിലെ 11 മുതൽ 16 വാർഡുകളിലും കടുത്തുരുത്തി പഞ്ചായത്തിലെ മാന്നാർ മേഖലയിലും വെച്ചൂർ, തലയാഴം,ഉദയനാപുരം, ടി വി പുരം, മറവൻതുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തുകളിലും വൈക്കം നഗരസഭാ മേഖലയിലും കുടിവെള്ള വിതരണം പൂർണമായും നിലയ്ക്കും.

ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾ ആവശ്യമായ കുടി വെള്ളം നേരത്തെ തന്നെ ശേഖരിച്ച് വെയ്ക്കണമെന്ന് ജല അതോറിറ്റി വൈക്കം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group