play-sharp-fill
വേനൽച്ചൂടിൽ കൊള്ളയില്ലാതെ തൊണ്ട നനക്കാം, കുറഞ്ഞ നിരക്കിൽ കുപ്പി വെള്ളവുമായി സപ്ലൈക്കോ

വേനൽച്ചൂടിൽ കൊള്ളയില്ലാതെ തൊണ്ട നനക്കാം, കുറഞ്ഞ നിരക്കിൽ കുപ്പി വെള്ളവുമായി സപ്ലൈക്കോ

സ്വന്തംലേഖകൻ

കോട്ടയം : കടുത്ത വേനൽ ചൂടിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു.  സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട് ലെറ്റുകൾ വഴി കുപ്പിവെള്ളം വിതരണം ചെയ്യും . ഒരു ലിറ്റർ ബോട്ടിലിന് വില 11 രൂപയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പർ മാർക്കറ്റിൽ നടന്നു. സപ്ലൈക്കോ മാനേജിംഗ് ഡയറക്ടർ എം എസ് ജയ അഡ്വക്കേറ്റ് ഡി ബി ബിനുവിന് കുപ്പിവെള്ളം നൽകി ഉദ്‌ഘാടനം നിർവഹിച്ചു. പൊതു വിപണിയില്‍ ഇപ്പോഴും കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് വില. കുപ്പിവെള്ളത്തിന് ഒരു ലിറ്റർ ബോട്ടിലിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമ്മാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒരുവർഷം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.