തൊടുപുഴയില്‍ കുടിവെള്ളക്ഷാമം; വീടുകളിലേക്ക് വെള്ളം നേരിട്ടെത്തിച്ച്‌ കൗണ്‍സിലര്‍ നിഷ സോമൻ

Spread the love

ഇടുക്കി: ഇടുക്കി തൊടുപുഴ നഗരസഭയിലെ കുടിവെളള ക്ഷാമം രൂക്ഷമായ മേഖലയില്‍ വെളളം നേരിട്ടെത്തിച്ച്‌ കൗണ്‍സിലർ. കുടിവെളളം നിറച്ച ടാങ്കുമായി പിക് അപ് വാൻ സ്വയം ഓടിച്ചാണ് കൗണ്‍സിലർ നിഷ സോമൻ വീടുകളിലേക്ക് വെളളമെത്തിച്ചത്.

video
play-sharp-fill

നിഷയുടെ വാർഡായ നടുക്കണ്ടത്തെ വിവിധ പ്രദേശങ്ങളില്‍ കുടിവെളള ക്ഷാമം ആരംഭിച്ചിട്ടുണ്ട്. ജല വിഭവ വകുപ്പ് അധികൃതരെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും നടപടിയാവാത്തതിനാലാണ് നിഷ സോമൻ നേരിട്ട് കുടിവെളളമെത്തിക്കാൻ ഇറങ്ങിയത്. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് തൊടുപുഴ നഗരഭാംഗം കൂടിയായ നിഷ സോമൻ.