ഫുഡ് റീലുകൾ കണ്ട് ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും;  ഫുഡ് റീലുകള്‍ കാണുന്നത് മാനസികനില തെറ്റിക്കും !; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

Spread the love

ഇൻസ്റ്റഗ്രാമിൽ വരുന്ന ഫുഡ് റീലുകൾ കണ്ട് ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഇവ നമ്മുടെ മാനസികനില തെറ്റിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ അങ്ങനെയും ഇതിന് ഒരു കുഴപ്പമുണ്ട്.

video
play-sharp-fill

ജങ്ക് ഫുഡ് സംബന്ധിയായ ഉള്ളടക്കങ്ങള്‍ കാണുന്നത് ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. ഉപ്പിട്ടതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നു.

ആപ്പിറ്റൈറ്റ് (Appetite) എന്ന ജേണലിലെ റിപ്പോർട്ട് പ്രകാരം, ഇൻസ്റ്റാഗ്രാമിലെ ജങ്ക് ഫുഡ് ഉള്ളടക്കം യുവാക്കളില്‍ സമ്മർദ്ദം, വിഷാദം, ക്ഷീണം (exhaustion), വിശപ്പ് എന്നീ പ്രതികൂല വികാരങ്ങള്‍ വർദ്ധിപ്പിക്കാൻ കാരണമാകുന്നുവെന്നും ഈ പുതിയ പഠനം എടുത്തു കാണിക്കുന്നു. അനാരോഗ്യകരമായ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആവർത്തിച്ച്‌ കാണുന്നത് ദോഷകരമായ മാനസിക ഫലങ്ങള്‍ (negative psychological consequences) ഉണ്ടാക്കിയേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍, പ്രത്യേകിച്ച്‌ സോഷ്യല്‍ മീഡിയ റീലുകള്‍ ‘വാട്ട് ഐ ഈറ്റ് ഇൻ എ ഡേ’ പോലുള്ളവ കാണുന്നത്മാ നസികാരോഗ്യത്തെ വിവിധ രീതികളില്‍ സ്വാധീനിച്ചേക്കാം. ഇതിനെക്കുറിച്ച്‌ ചില പഠനങ്ങളും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങളും ഉണ്ട്. ഭക്ഷണ വീഡിയോകള്‍ കാണുന്നത് ചിലരില്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കും, വിശപ്പില്ലാത്ത സമയത്തും ഭക്ഷണം കഴിക്കാൻ ഇത് പ്രേരിപ്പിച്ചേക്കാം.

 

വിവിധ വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ബ്രാൻഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പരസ്യങ്ങള്‍ ഒരാളുടെ തീരുമാനമെടുക്കലിലും ഭക്ഷണ തിരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

 

ഭക്ഷണത്തിന്റെ ദൃശ്യ സൂചനകള്‍ തലച്ചോറിലെ പ്രതിഫലന മേഖലകളില്‍ (reward areas in the brain) ഒരു ഡോപാമിൻ പ്രതികരണം (dopamine response) ഉണ്ടാക്കുന്നുവെന്ന് യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഇന്റേണല്‍ മെഡിസിൻ പ്രൊഫസർ ഡോ. മിറെയില്‍ സെർലി (Dr. Mireille Serlie) അഭിപ്രായപ്പെട്ടു. കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ ഉയർന്ന ഡോപാമിൻ പ്രതികരണത്തിനും തലച്ചോറില്‍ കൂടുതല്‍ പ്രവർത്തനത്തിനും കാരണമാകും.

 

ജങ്ക് ഫുഡ് ഉള്ളടക്കം തലച്ചോറിലെ ഡോപാമിൻ സംവിധാനത്തെ സജീവമാക്കുകയും സന്തോഷം ഉളവാക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു ബാഗ് ചിപ്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഫീഡില്‍ കാണുമ്ബോള്‍, ചിപ്‌സ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് തലച്ചോറ് സാധാരണയായി സന്തോഷം നല്‍കുന്നതിനാല്‍ ചിപ്‌സിനോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ ഇത് കാരണമായേക്കാം. ഭക്ഷണ ബ്രാൻഡുകള്‍ ഉപഭോക്താക്കളെ സ്വാധീനിക്കാൻ മനഃശാസ്ത്രപരമായ വിപണന തന്ത്രങ്ങള്‍ (psychology-based marketing techniques) ഉപയോഗിക്കാറുണ്ടെന്നും ഡോ. നിക്കോള്‍ അവെന (Dr. Nicole Avena) കൂട്ടിച്ചേർത്തു.

 

മാനസികാരോഗ്യം നിലനിർത്താൻ, സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നത് പരിമിതപ്പെടുത്താൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമ്ബോള്‍, പോസിറ്റീവായ ഉള്ളടക്കങ്ങള്‍ നല്‍കുന്ന അക്കൗണ്ടുകള്‍ പിന്തുടരുന്നത് ഭക്ഷണ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ആത്മവിശ്വാസം വളർത്താൻ സഹായിക്കും. പോഷകാഹാര രംഗത്തെ ഉള്ളടക്കങ്ങള്‍ക്കായി, പോഷകാഹാര ശുപാർശകള്‍ക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച്‌ സമഗ്രമായ അറിവുള്ള രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യൻമാർ, പോഷകാഹാര വിദഗ്ധർ എന്നിവർ നല്‍കുന്ന ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്.

കൂടാതെ, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കുക്കികളും അല്‍ഗോരിതങ്ങളും ഉപയോഗിച്ച്‌ നമ്മള്‍ കാണാൻ സാധ്യതയുള്ള ഉള്ളടക്കങ്ങള്‍ കൂടുതല്‍ നല്‍കുന്നു. ഇത് തടയാൻ കുക്കികളോ ശുപാർശ ചെയ്യുന്ന ഫംഗ്ഷനുകളോ (recommended functions) ഓഫാക്കാവുന്നതാണ് എന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു