സ്വന്തം ലേഖിക
പത്തനംതിട്ട: വനംവകുപ്പ് സ്റ്റേഷനില്‍ വനിതാവാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം.
ഗവി സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് ടി മാത്യുവാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.
ഇവിടത്തെ താല്‍ക്കാലിക വാച്ചറായ യുവതിയെയാണ് മനോജ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെയാണ് യുവതിയെ സാധനങ്ങള്‍ എടുത്തു തരാമെന്ന് പറഞ്ഞ് സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു വരുത്തി കടന്നു പിടിക്കുകയായിരുന്നു.
ഒച്ചവച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ആളുകള്‍ ഓടിയെത്തിയ ശേഷവും ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. യുവതി വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കുകയും റേഞ്ച് ഓഫീസര്‍ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിക്കുകയുമായിരുന്നു.
ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി അന്വേഷണം നടത്തിയതില്‍ നിന്നും സംഭവം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതിയോട് തല്‍ക്കാലം അവധിയില്‍ പോവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പൊലീസ്.