video
play-sharp-fill

മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യാം ; ന്യൂ വാട്ടർ   ടെക്നോളജിയുമായി കുട്ടി ശാസ്ത്രഞ്ജർ

മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യാം ; ന്യൂ വാട്ടർ ടെക്നോളജിയുമായി കുട്ടി ശാസ്ത്രഞ്ജർ

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: കടുത്ത വേനൽക്കാലത്തും ഇനി ജലക്ഷാമം ഉണ്ടാവാതിരിക്കാൻ   ജലസംരക്ഷണത്തിന് പുതിയൊരു മാതൃക അവതരിപ്പിച്ചിരിക്കുകയാണ്
മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ബിസ്മി നൗഷാദും ഫിദ ഫാത്തിമയും.

മലിനജലം ശുചീകരിച്ച് അണുവിമുക്തമാക്കി വീണ്ടും പുനരുപയോഗം ചെയ്യുന്ന സങ്കേതിക വിദ്യയാണ് ഹയർ സെക്കണ്ടറി വിഭാഗം വർക്കിങ്ങ് മോഡലിൽ ബിസ്മി നൗഷാദും ഫിദയും അവതരിപ്പിച്ചത്. മലിന ജലം ആദ്യമായി ഒരു സംഭരണിയിലേക്കെത്തിക്കും. ശേഷം മൂന്ന് തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന ഫിൽട്ടറുകളിലൂടെ ഈ ജലം കടന്നു പോകും. ഈ സമയം മാലിന്യം നീങ്ങി ജലം അണുവിമുക്‌തമാകും. റിവേഴ്സ് ഓസ്മോസിസ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ശേഷം അൾട്രാ വയലറ്റ് ഡിസ് ഇൻഫെക്ഷനിലൂടെ ജലം അണുവിമുക്‌തമാകും. ഇതിന് ശേഷം സമീപത്തെ ടാങ്കിലേക്ക് ജലം എത്തും. ഗാർഹിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ച ജലം ഈ സാങ്കേതിക വിദ്യയിലൂടെ പുനരുപയോഗം ചെയ്യാമെന്നാണ് ബിസ്മിയും ഫിദയും ചൂണ്ടിക്കാണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ സിങ്കപ്പൂര് അടക്കമുള്ള രാജ്യങ്ങളിൽ നിരവധി പേർ ഈ സാങ്കേതിക വിദ്യയിലൂടെ മലിന ജലം അണുവിമുക്തമാക്കി വീണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്. ജനസംഖ്യ കൂടുതലുള്ള നമ്മുടെ രാജ്യത്ത് ഈ സാങ്കേതികവിദ്യ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ രാജ്യം നേരിടുന്ന ജലക്ഷാമത്തിന്   ഒരു പരിധിവരെ അറുതി വരുത്തുവാനും സാധിക്കും.