
തിരുവനന്തപുരം: മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍.
വര്‍ഷം അഞ്ചുശതമാനം ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.
ഇളവ് കിട്ടാന്‍ വീട്ടുടമ ഹരിതമിത്രം അല്ലെങ്കില്‍ കെ-സ്മാര്‍ട്ട് ആപ്പുവഴി അപേക്ഷ നല്‍കണം. ഉപയോഗിക്കുന്ന സംവിധാനമെന്തെന്നും അറിയിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുചിത്വമിഷന്‍ അംഗീകരിച്ചിട്ടുള്ള ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കാണ് ഇളവ്. 23 ഉപാധികളാണ് അംഗീകരിച്ചിട്ടുള്ളത്.
വാര്‍ഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഹരിതകര്‍മസേനയുടെ സഹായത്തോടെ അന്വേഷിച്ച് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണം. ഇതു പരിഗണിച്ച് ഒരുവര്‍ഷം നികുതിയിളവ് നല്‍കും. പ്രവര്‍ത്തനം പരിശോധിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇളവ് അനുവദിക്കാം.