മാങ്ങാനത്ത് റോഡരികിൽ അറവ് മാലിന്യം തള്ളി; ജനവാസകേന്ദ്രമായ പ്രദേശത്ത് നിക്ഷേപിച്ച മാലിന്യത്തിൽ പോത്തിന്റെ കാലുകളും
സ്വന്തം ലേഖകൻ
കോട്ടയം: മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം റോഡരികിൽ അറവു മാലിന്യം. ജനവാസകേന്ദ്രമായ പ്രദേശത്ത് നിക്ഷേപിച്ച മാലിന്യത്തിൽ പോത്തിന്റെ കാലുകളും.
മാങ്ങാനത്തും സമീപപ്രദേശങ്ങളിലും ചാക്കുകളിലാക്കിയും അല്ലാതെയും മാലിന്യം തള്ളുന്നത് ദിനംപ്രതി വർദ്ധിച്ചു വരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനവാസകേന്ദ്രമായ ഇവിടെ പോത്തിന്റെ കാലുകളും മറ്റ് അറവ് മാലിന്യങ്ങളുമാണ് റോഡരികിൽ തള്ളിയിരിക്കുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ ദിവസേന കാൽനടയായി പോകുന്ന പാതയോരത്താണ് മാലിന്യ കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ തെരുവുനായ ശല്യവും പ്രദേശത്ത് വർദ്ധിച്ചു.
സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാംതന്നെ ദുർഗന്ധം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
Third Eye News Live
0