പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ വന്ന വാഹനങ്ങള്‍ പിടിയില്‍

Spread the love

കാഞ്ഞങ്ങാട്:  പാടി ബള്ളറടുക്കത്ത് ഹോട്ടലിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളാൻ എത്തിയ ടാങ്കർ ലോറി വിദ്യനഗർ പോലീസ് പിടികൂടി. ടാങ്കർലോറി ഉള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ പോലീസ് പിടികൂടി.കഴിഞ്ഞദിവസം രാത്രി 11.30നാണ് പിടികൂടിയത്.

video
play-sharp-fill

 

ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഏരിപ്പാടിയിലെ ബഷീർ അഹമ്മദിനെതിരെ (48) കേസെടുത്തു. ബള്ളറടുക്കയില്‍ മാലിന്യവുമായെത്തിയ ബൊലേറോയും പിക്‌അപ്പും പോലീസ് പിടികൂടി.

 

മട്ടന്നൂർ സ്വദേശി സി.കെ. മുഹമ്മദ് ജസീറിനെതിരെ (24) കേസെടുത്തു. ഒരു ഡ്രൈവർ പോലീസിനെ കണ്ട് മാലിന്യവാഹനം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ഈ വാഹനത്തിലെ മാലിന്യം പോലീസ് കുഴിച്ചുമൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മറ്റൊരു സംഭവത്തില്‍ മാലിന്യം തള്ളാൻ സൗകര്യം ചെയ്തുകൊടുത്ത ആള്‍ക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.ഷംസുദ്ദീനെതിരെയാണ് കേസ്. ബള്ളറടുക്കയിലെ ഫാത്തിമയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് അറവുമാലിന്യമുള്‍പ്പെടെ നിക്ഷേപിക്കാൻ സൗകര്യം ചെയ്തതിനാണ് സ്ഥലയുടമയുടെ മകനായ ഷംസുദ്ദീനെതിരെ കേസെടുത്തത്.