ബാലരാമപുരത്ത് ഹൈടെക് നിലവാരത്തിൽ ഉയർത്താൻ പൊളിച്ചുമാറ്റിയ പൊതുചന്ത ഇന്ന് മാലിന്യനിക്ഷേപകേന്ദ്രം: മാലിന്യനീക്ഷേഭം തടയാൻ പഞ്ചായത്ത് നടപടികൾ എടുക്കുന്നില്ലെന്ന് നാട്ടുകാർ

Spread the love

ബാലരാമപുരം : പൊളിച്ചുമാറ്റിയ പൊതുചന്ത പ്രവർത്തിപ്പിക്കുന്നതിനുവേണ്ടി കൊടിനടയിൽ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം ഇപ്പോൾ മാലിന്യനിക്ഷേപകേന്ദ്രമായി മാറുന്നു. രാത്രികളിൽ നടക്കുന്ന മാലിന്യനിക്ഷേപത്തിനു തടയിടാൻ പഞ്ചായത്തിനു കഴിയുന്നില്ല. ഇതു കാരണം പ്രദേശവാസികളാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. ചാക്കുകളിൽ കെട്ടി ഇറച്ചിമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് നിക്ഷേപിക്കുന്നത്.

video
play-sharp-fill

പ്രദേശത്ത് മാലിന്യനിക്ഷേപം വർദ്ധിച്ചതോടെയാണ് പഞ്ചായത്ത് പുതിയ നീക്കവുമായി രംഗത്തെത്തി. പഞ്ചായത്തിലെ പൊതുചന്ത ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതോടെ വ്യാപാരികൾക്ക് കച്ചവടം ചെയ്യുന്നതിനും ചന്ത പ്രവർത്തിപ്പിക്കുന്നതിനും വേണ്ടി കൊടിനടയിൽ സൗകര്യങ്ങളൊരുക്കി.

വർഷങ്ങൾക്കു മുൻപ്‌ മണ്ണുമൂടി ഉപയോഗശൂന്യമായി കിടന്ന കച്ചേരിക്കുളത്തിന്റെ കുറച്ചു ഭാഗം പഞ്ചായത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനുവേണ്ടി നൽകിയിട്ടുണ്ട്. ബാക്കി വരുന്ന കാടുകയറിക്കിടക്കുന്ന പ്രദേശത്ത് വിവിധ പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിച്ചെങ്കിലും തണ്ണീർത്തടങ്ങൾ നികത്തിയുള്ള നിർമാണങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ, കൊണ്ടുവന്ന പദ്ധതികളെല്ലാം ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിനടയിൽ കച്ചവടത്തിനെത്താൻ വ്യാപാരികൾ തയ്യാറാകാതെവന്നതോടെ അതും പഞ്ചായത്തിന് ഉപേക്ഷിക്കേണ്ടിവന്നു. ഇതുകാരണം മാലിന്യനിക്ഷേപം നടത്തുന്നവർക്ക് മാലിന്യം തള്ളാൻ ബാലരാമപുരത്ത് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടിവന്നില്ല.

ഈ പ്രദേശം ഇപ്പോൾ സ്ഥിരം മാലിന്യനിക്ഷേപകേന്ദ്രമായി മാറി. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പലതവണ പഞ്ചായത്തിനു കത്തുനൽകിയിരുന്നു. കത്തു നൽകുന്നതിനു പിന്നാലെ മാലിന്യം നീക്കംചെയ്യും.

ദിവസങ്ങൾ പിന്നിടുമ്പോൾത്തന്നെ ഇവിടെ മാലിന്യം കുന്നുകൂടുകയും ചെയ്യും. മാലിന്യനിക്ഷേപം തടയാൻ പഞ്ചായത്ത് നടപടികളെടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.