ചാക്കുകെട്ടുകളായി മാലിന്യം! പഴയിടം ചെക്ക് ഡാമിൽ മാലിന്യക്കൂമ്പാരം; നടപടിയെടുക്കാതെ അധികൃതർ

Spread the love

ചെറുവള്ളി: ചാക്കുകെട്ടുകളായി വന്നടിഞ്ഞ മാലിന്യം, പ്ലാസ്റ്റിക് കുപ്പികൾ, മരാവശിഷ്ടങ്ങൾ അങ്ങനെ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് പഴയിടം ചെക്ക് ഡാമിൽ പാലത്തിൽനിന്നു കാണാനുള്ളത്.

video
play-sharp-fill

മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന മാലിന്യം അടിയുന്ന സ്ഥലമായി ഇവിടം മാറി. കേറ്ററിങ് സ്ഥാപനങ്ങളിലെ ശേഷിപ്പുകൾ, മത്സ്യമാംസ അവശിഷ്ടങ്ങൾ, വീട്ടുമാലിന്യം എന്നിവയും ഇവിടേക്ക് ഒഴുകിയെത്തുന്നതോടെ പല സമയങ്ങളിലും ദുർഗന്ധമാണ്. കാഞ്ഞിരപ്പള്ളി നഗരത്തിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിലെ മാലിന്യവും വന്നുചേരുന്നത് ഇവിടേക്കാണ്.

വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം മുതൽ ശുചിമുറി മാലിന്യം വരെ ഒഴുകിയെത്താറുണ്ട്. ചെക്ക് ഡാമിലെയും പരിസരത്തെയും മാലിന്യം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group