നഗരപ്രദേശങ്ങളിലെ മാലിന്യത്തിന്‍റെ അളവ് തിട്ടപ്പെടുത്തും; സര്‍വേയുമായി കേരള ഖരമാലിന്യ സംസ്കരണ പദ്ധതി

നഗരപ്രദേശങ്ങളിലെ മാലിന്യത്തിന്‍റെ അളവ് തിട്ടപ്പെടുത്തും; സര്‍വേയുമായി കേരള ഖരമാലിന്യ സംസ്കരണ പദ്ധതി

തിരുവനന്തപുരം: മാലിന്യത്തിന്‍റെ അളവും സവിശേഷതകളും തിട്ടപ്പെടുത്താനുള്ള സര്‍വേയുമായി കേരള ഖരമാലിന്യ സംസ്കരണ പദ്ധതി.

സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ 42 നഗര തദ്ദേശ സ്ഥാപനങ്ങളിലെ സര്‍വേ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായി.

ബാക്കിയുള്ള 51 ഇടങ്ങളിലെ സര്‍വേ പുരോഗമിക്കുകയാണ്.
കേരളത്തിലെ സുസ്ഥിര ഖരമാലിന്യ സംസ്കരണം ലക്ഷ്യമാക്കി ലോകബാങ്ക് സഹായത്തോടെയാണ് കെഎസ് ഡബ്ല്യുഎംപി എട്ടു ദിവസം നീളുന്ന സര്‍വേ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പബ്ലിക് യൂട്ടിലിറ്റികള്‍ തുടങ്ങിയവ ഉള്‍പ്പെടെ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉറവിടങ്ങളും സര്‍വേയില്‍ പരിശോധിക്കും.