പത്തനംതിട്ട: ശബരിമലയിലെ പമ്പ നദിയിൽ തീർത്ഥാടകരുടെ അടിവസ്ത്രങ്ങള്‍ വലിച്ചെറിയുന്നുവെന്ന് പരാതി. തീർത്ഥാടകർ ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങള്‍ ‘വിശുദ്ധസേനാംഗങ്ങള്‍’ പമ്പ നദിയിലേക്ക് തന്നെ വലിച്ചെറിയുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പമ്പയുടെ കരയില്‍ കരാർ കമ്പനി ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങളാണ് പമ്പയിലേക്ക് തന്നെ തള്ളുന്നത്. ഓരോ മണ്ഡലകാല സീസണും കഴിഞ്ഞു പോകുമ്പോൾ, പമ്പയിൽ നിന്ന് ശരാശരി 30 ലോഡോളം ഉപേക്ഷിച്ച വസ്ത്രങ്ങളും, അതിനൊപ്പം ഏകദേശം 10 ലോഡ് അടിവസ്ത്രങ്ങളും കിട്ടാറുണ്ട്.
എല്ലാവർഷവും പമ്പയിൽ നിന്ന് തുണികൾ നീക്കം ചെയ്യുന്നതിനായി കരാർ കമ്പനിയെ ചുമതലപ്പെടുത്താറാണ് പതിവ്. എന്നാൽ ഡൽഹിയിലെ കരാർ കമ്പനി അടിവസ്ത്രങ്ങൾ ഒഴികെ മറ്റെല്ലാ തുണികളും അവരുടെ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നതാണ് പതിവ് രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group