കോട്ടയം: ദേശീയപാതയോരങ്ങളില്‍ മാലിന്യം കൊണ്ടു തള്ളുന്നത് ഇപ്പോൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കൊല്ലം-ദിണ്ടിഗല്‍ ദേശീയപാതയില്‍ കുന്നുംഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ, പഴകിയ ഭക്ഷണവസ്തുക്കൾ, ഗൃഹമാലിന്യങ്ങൾ തുടങ്ങിയവ ചാക്കുകളിൽ നിറച്ച് അനധികൃതമായി തള്ളുന്നത്.
മുൻപ് ഈ ഭാഗങ്ങളിൽ മൃഗങ്ങളുടെ മാംസാവിഷ്ടങ്ങളുള്‍പ്പെടെ തള്ളുന്നതു പതിവായിരുന്നു. അധികൃതർ കാട് വെട്ടിത്തെളിച്ചതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ രാത്രികാലങ്ങളിലാണ് ആളുകൾ മാലിന്യം കൊണ്ട് നിക്ഷേപിക്കുന്നത്.
കാഞ്ഞിരപ്പള്ളി-എരുമേലി, കാഞ്ഞിരപ്പള്ളി- തമ്പലക്കാട് റോഡുകളുടെ ഇരുവശവും സമാനമായ അവസ്ഥ തന്നെയാണ്. മഴക്കാലം ആരംഭിച്ചതോടെ റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം അനധികൃത നിക്ഷേപങ്ങൾ തടയാൻ കർശന നടപടികൾ വേണമെന്നും ഇല്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാവുമെന്നുമാണ് നാട്ടുകാർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group