video
play-sharp-fill
ഒരു നാടിനെ മാലിന്യത്തിൽ മുക്കി ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് വച്ചിരിക്കുന്നത് കുടിവെള്ള സ്രോതസിലേയ്ക്ക്: നാട്ടുകാരുടെ പരാതിയ്ക്ക് പുല്ലുവിലകൽപ്പിച്ച് പഞ്ചായത്ത് അധികൃതർ; ഫ്‌ളാറ്റ് അധികൃതരുടെ കോടിക്കിലുക്കത്തിനു മുന്നിൽ നാട്ടുകാരുടെ ജീവന് പുല്ലുവില; മാലിന്യം മുഴുവൻ നാട്ടുകാരുടെ കുടിവെള്ള സ്രോതസിലേയ്ക്ക് തള്ളി അമ്മഞ്ചേരിയിലെ കെ.സി.സി ഹോംസ്

ഒരു നാടിനെ മാലിന്യത്തിൽ മുക്കി ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് വച്ചിരിക്കുന്നത് കുടിവെള്ള സ്രോതസിലേയ്ക്ക്: നാട്ടുകാരുടെ പരാതിയ്ക്ക് പുല്ലുവിലകൽപ്പിച്ച് പഞ്ചായത്ത് അധികൃതർ; ഫ്‌ളാറ്റ് അധികൃതരുടെ കോടിക്കിലുക്കത്തിനു മുന്നിൽ നാട്ടുകാരുടെ ജീവന് പുല്ലുവില; മാലിന്യം മുഴുവൻ നാട്ടുകാരുടെ കുടിവെള്ള സ്രോതസിലേയ്ക്ക് തള്ളി അമ്മഞ്ചേരിയിലെ കെ.സി.സി ഹോംസ്

സ്വന്തം ലേഖകൻ

കോട്ടയം: മഞ്ഞപ്പിത്തം അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് ഇടയാക്കുന്ന ഗുരുതരമായ പ്രതിസന്ധി ഉയർത്തി, അമ്മഞ്ചേരിയിലെ കെ.സി.സി ഹോംസ് ഫ്‌ളാറ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു.

ഫ്‌ളാറ്റിലെ അൻപതോളം വരുന്ന താമസക്കാരുടെ കക്കൂസ് മാലിന്യം അടക്കമുള്ളവ പ്രദേശത്തെ തോട്ടിലേയ്ക്കാണ് തള്ളിയിരിക്കുന്നത്. മാലിന്യം തള്ളുന്നതിനെതിരെ നിരവധി തവണ നാട്ടുകാർ അതിരമ്പുഴ പഞ്ചായത്തിൽ അടക്കം പരാതി നൽകിയിട്ടും ഫ്‌ളാറ്റ് അധികൃതരുടെ കോടിക്കിലുക്കത്തിനു മുന്നിൽ എല്ലാം പാഴായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി നൽകിയ പേപ്പർ മാറ്റി വച്ച് ഫ്‌ളാറ്റുകളുടെ അനധികൃത ഇടപാടുകൾക്ക് കുടപിടിക്കുകയാണ് ഇപ്പോഴും അധികൃതർ.
പ്രദേശത്ത് കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് സംഘം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

.

ഫ്‌ളാറ്റിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് അടക്കമുള്ള മലിന ജലം ഫ്‌ളാറ്റിനു പിന്നിലെ തോട്ടിലേയ്ക്ക് ഒഴുക്കി വിട്ടിരിക്കുകയാണ്. ഫ്‌ളാറ്റിൽ നിന്നും മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന വെള്ളമുള്ള ഈ തോട്ടിൽ ഇപ്പോൾ നിറഞ്ഞ് കിടക്കുന്നത് ഫ്‌ളാറ്റിൽ നിന്നുള്ള മലിന ജലമാണ്. ഫ്‌ളാറ്റിന്റെ മതിലിന്റെ മധ്യഭാഗം വരെ തെളിഞ്ഞ വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇവിടെ നിന്ന് ഈ വെള്ളത്തിൽ മാലിന്യം കലരുന്നു. ഈ വെള്ളം പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലേയ്ക്ക് ഇറങ്ങുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വെള്ളമാണ് ആളുകൾ കുടിക്കുന്നതിനും, കുളിക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾക്കും അടക്കം ഉപയോഗിക്കുന്നത്. ഇതി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതാണ് ആരോപണം. ഫ്‌ളാറ്റിന്റെ മതിലി്‌ന്റെ മധ്യഭാഗത്തായി പൈപ്പ് സ്ഥാപിച്ച ശേഷം ഇതുവഴിയാണ് വെള്ളം തോട്ടിലേയ്ക്ക് ഒഴുക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് മനസിലാകാതിരിക്കാൻ വേണ്ടി ഈ ഭാഗത്ത് മണ്ണ് വെ്ടിയിട്ടിരിക്കുകയാണ്. ഈ മണ്ണിന്റെ അടിയിലൂടെയാണ് ഇപ്പോൾ മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയിറങ്ങുന്നത്.
തോട്ടിലൂടെ പ്രദേശത്തെ വീടകളിലേയ്ക്ക് വരെ മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്തിയതോടെ നാട്ടുകാർ പഞ്ചായത്തിൽ അടക്കം ഫ്‌ളാറ്റിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ ഇനിയും തയ്യാറായിട്ടില്ല.