
മാലിന്യം നിക്ഷേപിക്കുന്നതിനേ ചൊല്ലിയുള്ള തർക്കം; അയൽവാസിയായ യുവാവിൻ്റെ കൈപ്പത്തി വെട്ടി മാറ്റിയ വീട്ടമ്മ അറസ്റ്റിൽ
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: ഇടുക്കി അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്.
കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തിനിടയില്‍ വാക്കത്തി കൊണ്ട് വെട്ടേറ്റ യുവാവിന്റെ കൈപ്പത്തി അറ്റു.
അണക്കര ആശുപത്രിമേട് കറുകശേരിയില്‍ മനുവിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ജോമോള്‍ ഒളിവില്‍ പോകുകയായിരുന്നു
മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദീര്‍ഘനാളുകളായി ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് സൂചന.
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് പ്രതി ജോമോള്‍ അയല്‍ക്കാരനായ മനുവിനെ വെട്ടിയത് .വ്യാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.