video
play-sharp-fill

Thursday, May 22, 2025
HomeUncategorizedതൃശൂർ പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു; പരിസരത്തെങ്ങും കടന്നൽക്കൂട് കണ്ടെത്താനായില്ല; ശക്തമായ കാറ്റിൽ...

തൃശൂർ പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു; പരിസരത്തെങ്ങും കടന്നൽക്കൂട് കണ്ടെത്താനായില്ല; ശക്തമായ കാറ്റിൽ കൂട് ഇളകി വന്നതാകാനാണ് സാധ്യതയെന്ന് അധികൃതർ

Spread the love

സ്വന്തം ലേഖകൻ
തൃശൂർ:തൃശൂർ പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു.

അമ്പതോളം പേർക്ക് ആണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട സമയത്താണ് ആക്രമണം നടന്നത്.കടന്നൽ കൂട്ടത്തോടെ ഇരച്ചെത്തുകയായിരുന്നു.

പരിക്കേറ്റവരെ പാവറട്ടി സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സ്ക്കൂളിന് അവധി നൽകി ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞ് പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ , വൈസ് പ്രസിഡന്റ് എം.എം റജീന, വാർഡ് അംഗം ടി.കെ സുബ്രഹമണ്യൻ . ഹെൽത്ത് ഇൻസ്പെക്ടർ എ.ജെ. ജോബി , പി.ടി.എ പ്രസിഡന്റ് കെ.ഡി ജോസ് രക്ഷിതാക്കൾ എന്നിവർ സ്ഥലത്തെത്തി .

സംഭവത്തിന് ശേഷം കടന്നൽ കൂട് അനേഷിച്ചെങ്കിലും സ്ക്കുൾ പരിസരത്ത് അങ്ങനെ ഒരു കൂട് കണ്ടെത്താനായില്ല .സിവിൽ പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിയിരുന്നു. ശക്തമായ കാറ്റിൽ കൂട് ഇളകി വന്നതാകാനാണ് സാധ്യതയെന്ന് സ്ക്കൂൾ അധികൃതർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments