കളർ സ്മോക്ക് ഏറ്റ് കടന്നൽ കൂട് ഇളകി, പാലായിൽ ഓണാഘോഷത്തിനിടയിൽ കടന്നൽ ആക്രമണം ; പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോളേജിലെ നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപകനും കടന്നൽ കുത്തേറ്റു

Spread the love

കോട്ടയം : പാലായിൽ ഓണാഘോഷത്തിന് ഇടയിൽ കടന്നൽ കൂട് ഇളകി നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപകനും കടന്നൽ കുത്തേറ്റു.

video
play-sharp-fill

പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിലെ ഓണാഘോഷത്തിന് ഇടയിൽ ആണ് കടന്നൽ കൂട് ഇളകി വിദ്യാർത്ഥികളെ ആക്രമിച്ചത്.

കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത സമയത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിൻ്റെ പുകയേറ്റാണ് കടന്നൽ ഇളകിയത് ഇന്നലെ ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം.

കടന്നൽ കുത്തിൽ ഗുരുതരമായി പരിക്കേറ്റ പാമ്പാടി പാറാമറ്റം സ്വദേശിയായ വിദ്യാർത്ഥിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു.