
തൃശ്ശൂർ: തൃശൂരില്‍ പോളിങ്സ്റ്റേഷനില്‍ തേനീച്ച ആക്രമണം. വലക്കാവ് എല്‍പി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് തേനീച്ച ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



