മഴക്കാലത്ത് വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ ;ഇല്ലെങ്കിൽ പണി കിട്ടും മോട്ടോര്‍ പൊട്ടിത്തെറിക്കാനും ചാൻസ് ഉണ്ട്

Spread the love

മഴക്കാലത്ത് വാഷിങ് മെഷീന് ഉപയോഗിന്നുവരുടെ എണ്ണം വളരെ കൂടുതൽ ആണ്. തുണികൾ ഉണക്കാൻ മാത്രമായും വാഷിംഗ് മെഷീന് ഉപയോഗിക്കുന്നു. വാഷിംഗ് മെഷീന് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ തെറ്റ് കാരണം മോട്ടോര് പൊട്ടിത്തെറിക്കാന് സാധ്യതയുണ്ട്.

ചില സ്ഥലങ്ങളില് വാഷിങ് മെഷീന് പുറത്തോ ടെറസിനു മുകളിലോ ഒക്കെ വയ്ക്കുന്നതു കാണാം. ഇങ്ങനെ വയ്ക്കുമ്ബോള് മഴത്തുള്ളികള് വീഴാനുള്ള സാധ്യത കൂടുതലാണ്. മെഷീന്റെ കണ്ട്രോള് പാനലിന് കേടുപാടുകള് സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. മെഷീനില് വച്ചിരിക്കുന്ന ഇലക്‌ട്രോണിക് സര്ക്യൂട്ടുകള് വെള്ളവുമായി സമ്ബര്ക്കം പുലര്ത്തിയാല് മെഷീന് പ്രവര്ത്തിക്കുന്നത് നിര്ത്തും.

ചിലര് വാഷിങ് മെഷീനില് തുണികള് കുത്തി നിറയ്ക്കുന്നതു കാണാം. കൂടുതല് തുണികള് ഒരേ സമയമിട്ടു കഴുകിയാല് സമയവും വൈദ്യുതിയും ലാഭിക്കാമെന്നാണ് കരുതുന്നത്. എന്നാല് അങ്ങനെയല്ല. ഇത് തികച്ചും തെറ്റാണ്. ആവശ്യത്തില് കൂടുതല് വസ്ത്രങ്ങള് നിറയ്ക്കുന്നത് മെഷീനിന്റെ മോട്ടോറില് സമ്മര്ദ്ദം ചെലുത്തുന്നതാണ്. ഇതുകാരണം വസ്ത്രങ്ങള് ശരിയായി കഴുകുകയോ ഡ്രം ശരിയായി കറങ്ങുകയോ ചെയ്യുകയില്ല. മാത്രമല്ല മോട്ടോര് കത്താനുള്ള സാധ്യതയും കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മളെല്ലാവരും മെഷീനിന്റെ പുറം ഭാഗം മാത്രം നന്നായി കഴുകുന്നവരാണ്. നന്നായി മിനുക്കിവയ്ക്കാറുണ്ട്. എന്നാല് അതിനുള്ളിലെ അതായത് ആന്തരിക വൃത്തിയാക്കലില് ശ്രദ്ധിക്കാറില്ല. ഡീസ്കെയിലര് പൊടിയുടെയോ ദ്രാവകത്തിന്റെയോ ഉപയോഗം മെഷീനിനുള്ളില് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാന് സഹായിക്കുന്നു.

അതുകൊണ്ട് മാസത്തിലൊരിക്കലെങ്കിലും വസ്ത്രങ്ങളിടാതെ ഡീസ്കെയിലര് ഉപയോഗിച്ച്‌ മാത്രം മെഷീന് പ്രവര്ത്തിപ്പിക്കുക. ഇങ്ങനെ ചെയ്താല് മെഷീന് കേടുകൂടാതെയിരിക്കുകയും വളരെക്കാലം മികച്ച രീതിയില് പ്രവര്ത്തിക്കുകയും ചെയ്യും.

വസ്ത്രങ്ങള് നന്നായി വൃത്തിയാകുമെന്ന് കരുതി കൂടുതല് ഡിറ്റര്ജന്റ് ഇട്ടു കൊടുക്കുന്ന പതിവ് ചിലര്ക്കെങ്കിലും ഉണ്ട്. എന്നാല് ഇത് കൂടുതല് നുരയുണ്ടാക്കുകയും മെഷീനിന് പൂര്ണമായും കഴുകാന് കഴിയുകയുമില്ല. ഇത് ഡ്രമ്മിലും പൈപ്പുകളിലും അവശിഷ്ടങ്ങള് അടിഞ്ഞു കൂടുന്നതിനു കാരണമാവുകയും ചെയ്യും. ഡിറ്റര്ജന്റ് ട്രേ, ലിന്റ് ഫില്ട്ടര്, ഡ്രം എന്നിവയൊക്കെ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക