video
play-sharp-fill

കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ  ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി ; സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന പൊതു ശൗചാലയത്തിലെ മാലിന്യമാണ് ഒഴുക്കിയത്

കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ  ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി ; സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന പൊതു ശൗചാലയത്തിലെ മാലിന്യമാണ് ഒഴുക്കിയത്

Spread the love

കോട്ടയം : കെഎസ്ആർടിസി ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പൊതു ശൗചാലയത്തിൽ നിന്നും ശുചിമുറി മാലിന്യം ഒഴുക്കിവിട്ടതായ് പരാതി.

ബസ് സ്റ്റാൻഡ് പരിസരത്ത് തന്നെയാണ് മാലിന്യം ഒഴുക്കിയത്. ഇതേ തുടർന്ന് പരിസരമാകെ ദുർഗന്ധം വമിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ ഇരുചക്ര വാഹന പാർക്കിംഗ് ഭാഗത്തേക്ക് അടക്കം ഇവ ഒഴുകിയെത്തി.

മാലിന്യത്തിൽ ഇരുന്ന കാക്കകളും മറ്റ് പക്ഷികളും സമീപത്തെ ഇരുചക്ര വാഹനങ്ങളിലും, നിർത്തിയിട്ടിരിക്കുന്ന ബസ്സുകളിലും വന്നിരുന്നതും ദുർഗന്ധവും മലിനജലവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരുടെ പരാതിയിൽ ജില്ലാ കളക്ടർ, നഗരസഭ തുടങ്ങിയവരെ വിവരം അറിയിക്കുകയും മാലിന്യം മണ്ണിട്ട് മൂടുകയും ചെയ്തു.