
വെള്ളം പോകുന്ന ഹോൾ കൂടാതെ മറ്റൊരു ഹോൾ കൂടെ വാഷ് ബേസനുകൾക്ക് ഉണ്ട് ;ഇത് പതിവ് കാഴ്ചയാണെങ്കിലും അതെന്തിനാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പലർക്കും അറിയില്ല; എങ്കിൽ അറിഞ്ഞോളൂ! വാഷ് ബേസിനിലെ രണ്ടാമതൊരു ഹോളിന്റെ ഉപയോഗത്തെപ്പറ്റി..
പലതരത്തിലുള്ള വാഷ് ബേസിനുകൾ വിപണിയിൽ ലഭ്യമാണ്. പല നിറത്തിലും, വ്യത്യസ്ത രൂപത്തിലുമൊക്കെ വാഷ് ബേസിനുകൾ ലഭിക്കും.
വെള്ളം പോകുന്ന ഹോൾ കൂടാതെ മറ്റൊരു ഹോൾ കൂടെ വാഷ് ബേസനുകൾക്ക് ഉണ്ട്. ഇത് പതിവ് കാഴ്ചയാണെങ്കിലും അതെന്തിനാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം.
1. ഈ ഹോൾ കൊണ്ട് രണ്ട് ഉപയോഗങ്ങളാണ് ഉള്ളത്. ഒന്ന് ബേസനിൽ വെള്ളം പോകാതെ നിറയുകയാണെങ്കിൽ നിലത്തേക്ക് തുളുമ്പാതെ ഡ്രെയ്നിലേക്ക് തന്നെ ഒഴുകിപ്പോകാൻ സഹായിക്കുന്നതിനും, രണ്ടാമത്തേത് ഡ്രെയ്‌നിലെ വായുവിന്റെ മർദ്ദം ശരിയായി നിലനിർത്തുവാനും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. വാഷ് ബേസിൻ വൃത്തിയാക്കുമ്പോൾ ബേക്കിങ് സോഡയും ചെറുനാരങ്ങയും ഉപയോഗിച്ച് കഠിന കറകളെ നീക്കം ചെയ്യാൻ സാധിക്കും.
3. ബേക്കിങ് സോഡയും നാരങ്ങാനീരും ചേർത്ത് നാരങ്ങയുടെ തോട് ഉപയോഗിച്ച് വാഷ് ബേസിനിൽ തേച്ചുപിടിപ്പിക്കാം. അതിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചുകഴുകാവുന്നതാണ്.
4. ബേക്കിങ് സോഡയുടെ കൂടെ വിനാഗിരി ചേർത്തും വാഷ് ബേസിൻ വൃത്തിയാക്കാൻ സാധിക്കും. നനവില്ലാത്ത വാഷ് ബേസനിൽ ബേക്കിങ് സോഡ വിതറിയ ശേഷം വിനാഗിരി ഒഴിച്ച് ഉരച്ചുകഴുകാം.
5. വൃത്തിയാക്കുമ്പോൾ ഉപയോഗിക്കുന്ന ക്ലീനറുകൾ വാഷ് ബേസന് അനുയോജ്യമായതാണെന്ന് ഉറപ്പ് വരുത്തണം.
6. പോറലുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള സ്ക്രബ്ബറുകൾ ഉപയോഗിക്കരുത്. പകരം മൃദുവായ ബ്രഷുകൾ ഉപയോഗിക്കാം.
7. വൃത്തിയാക്കുന്നതിനൊപ്പം അണുനാശിനിയും ഉപയോഗിച്ച് കഴുകുന്നത് നല്ലതായിരിക്കും.
8. വൃത്തിയാക്കിയതിന് ശേഷം വാഷ് ബേസനിൽ കറകൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്താൻ ഒരു തുണികൊണ്ട് തുടക്കാവുന്നതാണ്.
9. വാഷ് ബേസിൻ കഴുകുമ്പോൾ അതിലെ ഹോളുകളും കഴുകി വൃത്തിയാക്കാൻ മറക്കരുത്.