മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽപോയി; വാറണ്ട് കേസില്‍ ഉദയനാപുരം സ്വദേശി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വൈക്കം: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദയനാപുരം തേനാമറ്റം ഭാഗം കണിയാടത്ത് വീട്ടിൽ പപ്പൻ മകൻ സുധീഷ് (39) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 ല്‍ വൈക്കത്ത് മോഷണക്കേസില്‍ അറസ്റ്റിലാവുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ജാമ്യ കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

വൈക്കം എസ്.എച്ച്.ഓ കൃഷ്ണന്‍ പോറ്റി, എസ്.ഐ. നാസര്‍, സി.പി.ഓമാരായ സാബു പി.ജെ, നിധീഷ്, രാജേഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.