നിരവധി മാല മോഷണ കേസുകളിലെ പ്രതി; വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പായിപ്പാട് മാമ്പള്ളി വീട്ടിൽ (കൊക്കോട് ചിറ ഭാഗത്ത് കളരിക്കൽ വീട്ടിൽ വാടകയ്ക്ക് താമസം) ജിസ്സ് ബിജു (25) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ 2021ൽ പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടര പവന്റെ മാല സ്കൂട്ടറിലെത്തി തട്ടിയെടുത്ത കേസിൽ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.

കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

ഇയാൾക്ക് തൃക്കൊടിത്താനം, ചിങ്ങവനം, മണർകാട് എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ തോമസ് എബ്രഹാം, സി.പി.ഓ മാരായ പ്രവീൺകുമാർ, ഷൈനു, വൈശാഖ്,അരുൺ, സെൽവരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.