സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ ഇടപെടൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി..
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു പറഞ്ഞു.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി ഏതെങ്കിലും സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെയോ സ്ഥാനാര്‍ത്ഥികളെയോ പ്രകീര്‍ത്തിച്ചോ അവഹേളിച്ചോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തരുത്. സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ഏജന്‍റ്, പോളിംഗ് ഏജന്‍റ്, കൗണ്ടിംഗ് ഏജന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയോ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരല്ലാത്തവര്‍ രാഷ്ട്രീയ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.