പകര്‍ച്ച വ്യാധി ചികിത്സയ്ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങൾ ; ശില്‍പശാല നടത്തി

പകര്‍ച്ച വ്യാധി ചികിത്സയ്ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങൾ ; ശില്‍പശാല നടത്തി

കോട്ടയം : പകര്‍ച്ച വ്യാധി ചികിത്സയ്ക്കുളള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി എന്‍.എച്ച്.എം ഹാളില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു.
13 രോഗങ്ങളുടെ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ടേബിള്‍ ടോപ്പ് മാതൃകയിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെങ്കിപ്പനി, എലിപ്പനി, നിപ്പ, മസ്തിഷ്ക ജ്വരം എന്നീ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഡിഎംഒ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അവതരിപ്പിച്ചു.
ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.കെ. ആര്‍ രാജന്‍, ഡോ. ടി. അനിതകുമാരി, ഡോ. പി. എന്‍ വിദ്യാധരന്‍, ജില്ലാ ടി. ബി. ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഡോ. ഹരീഷ് കുമാര്‍, ഡോ. പ്രവീണ്‍, ഡോ. സിറിയക്, ഡോ. ഷാജി കെ തോമസ്, ഡോ. കെ.ജി. സുരേഷ്, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ആശുപത്രി കണ്‍സല്‍ടന്‍റ് ഫിസിഷ്യന്‍ ഡോ. സിന്ധു ജി നായര്‍, ന്യൂറോളജിസ്റ്റ് ഡോ.രാജീ കൃഷ്ണ, ഡോ. വിനോദ് പിള്ള, ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ഡി. ബാലചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ സ്വകാര്യ ആശുപത്രികളിലെ നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.