play-sharp-fill
ഭീകരാക്രമണത്തിന് സാധ്യതയെന്ന് അമേരിക്കയുടേയും പാകിസ്ഥാന്റെയും മുന്നറിയിപ്പ്; കശ്മീരില്‍ അതീവ ജാഗ്രത

ഭീകരാക്രമണത്തിന് സാധ്യതയെന്ന് അമേരിക്കയുടേയും പാകിസ്ഥാന്റെയും മുന്നറിയിപ്പ്; കശ്മീരില്‍ അതീവ ജാഗ്രത

സ്വന്തം ലേഖകൻ

ജമ്മുകാശ്മീർ : ജമ്മുകശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി ഇടുന്നതായി ഇന്ത്യയ്ക്ക് അമേരിക്കയുടേയും പാകിസ്ഥാന്റെയും മുന്നറിയിപ്പ്. സ്‌ഫോടക വസ്തുക്കളുപയോഗിച്ച വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണമെന്നാണ് മുന്നറിയിപ്പ്. ആക്രമണത്തിന് പിന്നില്‍ അല്‍-ഖ്വയ്ദ ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ് സന്ദേശം ഇന്ത്യയെ അറിയിച്ചത്. ഈ വിവരം പാകിസ്ഥാന്‍ അമേരിക്കയേയും അറിയിച്ചിരുന്നു.
ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിക്കിടെ പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം ഇന്ത്യയ്ക്ക് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ വച്ച് അല്‍ ഖ്വയ്ദ ഭീകരനായ സാക്കിര്‍ മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇതിന് പ്രതികാരമായി ആക്രമണം നടത്തുന്നുവെന്നാണ് വിവരം.