play-sharp-fill
കോട്ടയം തലപ്പലത്ത് റവന്യു വകുപ്പിനെതിരെ വാർഡ് മെമ്പറുടെ നിരാഹാര സമരം;അനിശ്ചിതകാലത്തേക്ക് നിരാഹാരം തുടരാനാണ് തീരുമാനമെന്ന് പഞ്ചായത്തംഗം ആനന്ദ് ജോസഫ്.

കോട്ടയം തലപ്പലത്ത് റവന്യു വകുപ്പിനെതിരെ വാർഡ് മെമ്പറുടെ നിരാഹാര സമരം;അനിശ്ചിതകാലത്തേക്ക് നിരാഹാരം തുടരാനാണ് തീരുമാനമെന്ന് പഞ്ചായത്തംഗം ആനന്ദ് ജോസഫ്.

സ്വന്തം ലേഖിക

കോട്ടയം:തലപ്പലം പഞ്ചായത്തിൽ പുറമ്ബോക്ക് ഭൂമിയില്‍ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള കുടിവെള്ള പദ്ധതിക്കായി കിണര്‍ നിര്‍മിക്കുന്നതിനായി റവന്യൂ വകുപ്പില്‍നിന്നു അനുവാദം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വാര്‍ഡ് മെംബര്‍ ആനന്ദ് ജോസഫ് പാലാ താലൂക്ക്‌ ഓഫീസില്‍ നിരാഹാരം ആരംഭിച്ചത്.

തലപ്പലം പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ മീനച്ചിലാറിന്‍റെ തീരത്തുള്ള പുറമ്പോക്ക് ഭൂമിയിൽ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള കുടിവെള്ള പദ്ധതിക്കായി കിണര്‍ നിര്‍മിക്കുന്നതിനും,2023-24 പദ്ധതി പ്രകാരം അനുവദിച്ച കുളിക്കടവ് നിര്‍മിക്കുന്നതിനും,വോളിബോള്‍ കോര്‍ട്ട് നിര്‍മിക്കുന്നതിനും ആവശ്യമായ അനുവാദം റവന്യൂ വകുപ്പ് നൽകിയില്ലായെന്നാണ് വാര്‍ഡ് മെംബറുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിശ്ചിതകാലത്തേക്ക് നിരാഹാരം തുടരാനാണ് തീരുമാനമെന്ന് ആനന്ദ് ജോസഫ് പറഞ്ഞു.എന്നാല്‍ ഈ വിഷയം നിലവില്‍ കളക്‌ടറുടെ പരിഗണനയിലാണന്നാണ് തഹസീല്‍ദാര്‍ അറിയിച്ചത്.