
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർഡ് കൗണ്‍സിലറെ ശുചീകരണ തൊഴിലാളി വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി.
അമ്പലത്തറ കൗണ്‍സിലർ സിമി ജ്യോതിഷിനെ ശുചീകരണ തൊഴിലാളി സതീഷ് ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. സിമിയാണ് ജാതിയധിക്ഷേപം നടത്തി ആക്രമിച്ചതെന്ന് ആരോപിച്ച് സതീഷും പരാതി നല്‍കിയിട്ടുണ്ട്.
അമ്പലത്തറ കൗണ്‍സിലറും ബിജെപി നേതാവുമായ സിമി സുരേഷിനെ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി. സതീഷ് കുമാറും ഭാര്യയും നഗരസഭയുടെ ശുചീകരണ തൊഴിലാളിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഇയാളുടെ ഭാര്യയെ ജോലിയില്‍ നിന്ന് മാറ്റി നിർത്താൻ കൗണ്‍സിലർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഹതിരകർമ്മ സേനയുടെ കമ്മിറ്റി യോഗം കൗണ്‍സിലർ ഓഫീസ് കൂടിയായ സിമി ജ്യോതിഷിന്റെ വീട്ടില്‍ വെച്ച് നടന്നിരുന്നു. യോഗത്തിന് പിന്നാലെ വീട്ടില്‍ കയറി വന്ന സതീഷ് കുമാർ ഹെല്‍മറ്റ് കൊണ്ട് മർദിച്ചെന്നാണ് പരാതി.



