‘ഇറാന് ഒരു ആണവായുധം നേടാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി; ഇറാനെതിരായ യുദ്ധത്തില്‍ നിന്ന് യുഎസ് പിന്‍മാറുകയാണെന്ന് ട്രംപ്; ‘ആവശ്യമെങ്കില്‍ മടങ്ങിയെത്തും’

Spread the love

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്‍മാറുകയാണെന്ന സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

video
play-sharp-fill

റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൈന്യത്തെ പിന്‍വലിച്ചതിന് ശേഷവും ആവശ്യമെങ്കില്‍ അമേരിക്കയ്ക്ക് സ്പോട്ട് ഹിറ്റുകള്‍
നടത്താന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു.

ആവശ്യമെങ്കില്‍ തങ്ങള്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടെഹ്റാനെതിരെ സൈനിക നടപടികള്‍ തുടരുന്നുണ്ടെങ്കിലും, വാഷിംഗ്ടണ്‍ സംഘര്‍ഷത്തില്‍ കൂടുതല്‍ കാലം ആഴത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കൃത്യമായി പറയാന്‍ കഴിയില്ല. ഞങ്ങള്‍ വളരെ വേഗത്തില്‍ പുറത്തുപോകും. അമേരിക്കന്‍ സൈനിക നടപടി ഇതിനകം തന്നെ ഒരു കേന്ദ്ര ലക്ഷ്യം നേടിയിട്ടുണ്ട്. ഇറാന് ഒരു ആണവായുധം നേടാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി,’ ട്രംപ് പറഞ്ഞു.