സമ്മര്‍ദ തന്ത്രവുമായി ഇറാൻ…! ആക്രമണം യൂറോപ്യൻ രാജ്യങ്ങളിലേക്ക്; സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഡ്രോണ്‍ ആക്രമണം; സാമ്പത്തിക മേഖലയില്‍ വൻ പ്രത്യാഘാതമുണ്ടാകാൻ സാധ്യത

Spread the love

സൈപ്രസ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ആക്രമണം.

video
play-sharp-fill

യൂറോപിനും ഏഷ്യയ്ക്കും ഇടയിലുള്ള യൂറോപ്യൻ യൂണിയനില്‍ അംഗമായ ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ആക്രമിച്ചു. ബ്രിട്ടീഷ് വ്യോമ താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്.

ആക്രമണത്തെ പ്രതിരോധിച്ചെന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തെന്നും ബ്രിട്ടണ്‍ അറിയിച്ചു. യൂറോപ്യൻ യൂണിയന്‍റെ ഭാഗമായ ദ്വീപ് രാജ്യത്തേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച്‌ സമ്മര്‍ദം തന്ത്രം ശക്തമാക്കുകയാണ് ഇറാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘര്‍ഷം യൂറോപിലേക്ക് കൂടി വ്യാപിച്ചാല്‍ അത് സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാകും. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ പരിമിതമായി വിട്ടുനല്‍കുമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈപ്രസിലെ സൈനിക താവളത്തിനുനേരെ ഇറാന്‍റെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്.

ഇന്നലെയും സൈപ്രസിലേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം തെറ്റിയെത്തിയാണെന്നായിരുന്നു അനുമാനം. എന്നാല്‍, ഇറാനോട് ചേര്‍ന്നുള്ള സൈപ്രസിലേക്ക് ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ലക്ഷ്യമിടുന്നുവെന്നാണ് ഇന്നത്തെ ആക്രമണത്തോടെ വ്യക്തമാവുന്നത്.