ഗാസയിൽ എല്ലാ ഭക്ഷണസാധനങ്ങൾക്കും ഉയർന്ന വില; അഞ്ചു രൂപയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന പാർലെ-ജി ബിസ്ക്കറ്റ് വിൽക്കുന്നത് 2350 രൂപയ്ക്ക്!

Spread the love

ദില്ലി: ഗാസയിൽ യുദ്ധം മൂലം ഉണ്ടായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് സാധാരണയായി ഇന്ത്യയിൽ വെറും അഞ്ച് രൂപക്ക് ലഭിക്കുന്ന പാർലെ-ജി ബിസ്‌ക്കറ്റുകൾ 500 മടങ്ങ് വിലക്കാണ് വില്‍ക്കുന്നതെന്ന് റിപ്പോർട്ട്.

video
play-sharp-fill

പാർലെ ജി ബിസ്‌ക്കറ്റുകള്‍ 24 യൂറോയില്‍ (2,342 രൂപ) കൂടുതല്‍ വിലയ്ക്ക് വിൽക്കുന്നുണ്ടെന്നാണ് സൂചന. ആദ്യം 1.5 യൂറോയായിരുന്നു വില, എന്നാൽ പെട്ടെന്ന് 24 യൂറോയിലേക്ക് ഉയർന്നു.
ഇസ്രായേലിന്റെ സൈനിക നീക്കത്തിനും ശേഷം, ഗാസയിലേക്കുള്ള ഭക്ഷണവിതരണം ക്രമമായി കുറച്ചിരുന്നു. മാർച്ച് 2 മുതൽ മെയ് 19 വരെ ഗാസ തീവ്രമായ ഉപരോധം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ അവസ്ഥ ഉണ്ടായത്.

വളരെ കുറച്ച് ട്രക്കുകള്‍ക്കെ മാത്രമാണ് ഗാസയിലേക്ക് കടന്നുപോകാൻ ഇസ്രായേല്‍ അനുമതി നൽകിയത്. ഹമാസ് സഹായം കയ്യടക്കുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) വികസിപ്പിച്ചെടുത്ത സെക്യുർ ഡിസ്ട്രിബ്യൂഷൻ സൈറ്റ് 1 (SDS1) മോഡല്‍ മാത്രമേ വിതരണം നടത്താവൂവെന്നും ഇസ്രായേല്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാസയിൽ ബിസ്കറ്റുകൾക്ക് മാത്രമല്ല, എല്ലാ പ്രധാന ഭക്ഷ്യവസ്തുക്കൾക്കും കുത്തനെ ഉയർന്ന വിലയാണ് ഈടാക്കുന്നത്. സഹായമായി എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ ഉയർന്ന വിലക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും ആരോപണങ്ങൾ ഉണ്ട്.
1 കിലോ പഞ്ചസാര: ഏകദേശം ₹4,914 രൂപ
1 ലിറ്റർ പാചക എണ്ണ: ഏകദേശം ₹4,177 രൂപ
1 കിലോ ഉരുളക്കിഴങ്ങ്: ഏകദേശം ₹1,965 രൂപ
1 കിലോ ഉള്ളി: ഏകദേശം 4,423 രൂപ
ഒരു കാപ്പി കപ്പ്: 1,800 രൂപ

എന്നിങ്ങനെയാണ് വില. കൂടാതെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളും ദിവസേന ആവശ്യമായ മറ്റു സാധനങ്ങളും അമിത വിലയ്ക്കാണ് വില്‍ ക്കപ്പെടുന്നത്. പ്രാദേശിക കറൻസിയായ പുതിയ ഇസ്രായേലി ഷെക്കലിലാണ് വിലകള്‍ പരാമർശിച്ചിരിക്കുന്നത്. ഒരു ഇസ്രായേലി ഷെക്കലിന് 24.57 ഇന്ത്യൻ രൂപയാണ് മൂല്യം. ഈ വിലവർദ്ധനവ് പ്രദേശത്തെ ഗുരുതരമായ ഭക്ഷ്യക്ഷാമവും വ്യാപകമായ ദുരിതവും പ്രതിഫലിപ്പിക്കുന്നു.