മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റം; പഞ്ചാബ് അതിർത്തിയിൽ പൗരനെ വെടിവെച്ചുകൊന്നു

Spread the love

പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിര്‍ത്തി (ഐബി) മറികടന്ന് ഇന്ത്യയിലെത്താന്‍ ശ്രമിച്ച പാകിസ്താന്‍ പൗരനെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) വെടിവെച്ചുകൊന്നു.

video
play-sharp-fill

ബിഎസ്‌എഫ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഇന്ത്യൻ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ പൗരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും, അത് അവഗണിച്ച് മുന്നോട്ടു നീങ്ങിയതാണ് പ്രകോപനമുണ്ടാക്കിയത്. തുടർന്ന് സേന ഇയാളെ വെടിവെച്ചിടുകയായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ ശക്തമായ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം കൂടിയത്. ഈ സാഹചര്യത്തിൽ ഞായറാഴ്ച പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഒരു പാകിസ്താനിയെ ബിഎസ്‌എഫ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group