വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും കൈക്കൂലി പിടികൂടിയ സംഭവം; ആറ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ
പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും വിജിലൻസ് കൈക്കൂലി പിടികൂടിയ സംഭവത്തിൽ 6 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ.

video
play-sharp-fill

ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മിഷണർ സസ്‌പെൻഡ്‌ ചെയ്‌തത്.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വാളയാറിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തുടർന്ന് 66,000 രൂപയാണ് ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേഷം മാറിയെത്തിയാണ് വിജിലൻസ് റെയ്‌ഡ്‌ നടത്തിയത്. തുടർന്നാണ് ഇപ്പോൾ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

പണത്തിനൊപ്പം തന്നെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്‌ഥരെ പ്രീതി പെടുത്തുന്നതിനായി ഡ്രൈവർമാർ പഴങ്ങളും പച്ചക്കറികളും നൽകുന്നതായാണ് വിവരം.

ഓറഞ്ച്, മത്തൻ എന്നിങ്ങനെ പലതും സ്‌ഥിരമായി ഉദ്യോഗസ്‌ഥർ കൈക്കൂലിയായി വാങ്ങുന്നുണ്ടെന്നാണ് സൂചന.