കോട്ടയത്തെ എ.ബി.സി പദ്ധതിയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; വാക് ഇൻ ഇന്റർവ്യൂ ജനുവരി അഞ്ചിന്

Spread the love

കോട്ടയം: പേവിഷമുക്ത ജില്ലയുടെ ഭാഗമായ എ.ബി.സി പദ്ധതിയിൽ താത്കാലിക നിയമനത്തിന് അഞ്ചിന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

video
play-sharp-fill

വെറ്ററിനറി സർജൻ, ഓപ്പറേഷൻ തിയേറ്റർ സഹായി, മൃഗപരിപാലകർ എന്നീ തസ്തികകളിൽ ഉച്ചകഴിഞ്ഞ് രണ്ടിനും ശുചീകരണ സഹായി തസ്തികയിൽ രാവിലെ 10.30 നുമാണ് അഭിമുഖം.

വെറ്ററിനറി സർജനാകാൻ ബി.വി.എസ്.സി, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, എ.ബി.സി. സർജറിയിൽ വൈദഗ്ധ്യം എന്നിവ വേണം. അപേക്ഷ, തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 04812563726

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group