video
play-sharp-fill
വാളയാർ  സഹോദരിമാരുടെ മരണം ; അന്വേഷണ സംഘത്തിന്റെ വീഴ്ച്ചകൾ അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്

വാളയാർ  സഹോദരിമാരുടെ മരണം ; അന്വേഷണ സംഘത്തിന്റെ വീഴ്ച്ചകൾ അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്

സ്വന്തം  ലേഖകൻ

കണ്ണൂര്‍: വാളയാര്‍ സഹോദരിമാരുടെ മരണത്തിൽ  പ്രതികളെ വെറുതെ വിട്ടത് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംഭവിച്ച വീഴ്ചകള്‍  അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്.  വാളയാർ മാത്രമല്ല  സംസ്ഥാനത്ത് നിരവധി പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.  ഇതൊക്കെ  വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ പോക്‌സോ കേസുകള്‍ പരിഗണിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കാനെന്നും സുരേഷ്  പറഞ്ഞു . പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിന്  പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണ്ട രേഖകളും തെളിവുകളും പൊലീസ് ശേഖരിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും പൊലീസ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് അന്വേഷിച്ച പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു. പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ച സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്ന വീടും പരിസരവും ഒരിക്കൽ  പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചില്ല. നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വിമര്‍ശിച്ചു.