
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടരക്കോടിയിലേറെ രൂപയുമായി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഭവാനി സിംഗ് ആണ് പിടിയിലായത്.
ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും രണ്ട് കോടി അൻപത്തിനാല് ലക്ഷത്തി അൻപതിനായിരം രൂപയുടെ ഇന്ത്യൻ കറൻസിയാണ് എക്സൈസ് പിടിച്ചെടുത്തത്. ഈ പണം കോയമ്പത്തൂരില്‍ നിന്ന് പാലക്കാടേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. തുടർന്ന് ഭവാനി സിംഗിനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു.
അനധികൃതമായി കടത്തിയ പണത്തെക്കുറിച്ചും ഇതിൻ്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണ് എക്സൈസ് അധികൃതർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


