video
play-sharp-fill

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാർ ; മുഖ്യമന്ത്രി

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാർ ; മുഖ്യമന്ത്രി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസിൽ കോടതി വിധി വന്നതിനാൽ സിബിഐ അന്വേഷണത്തിൽ ഏകപക്ഷീയ നടപടി സ്വീകരിക്കാൻ സർക്കാരിനു കഴിയില്ല, കോടതിയാണ് ഇക്കാര്യത്തിൽ നിലപാടു സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാർ കേസിൽ വി ടി ബൽറാം ആണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നിരവധി തവണ ഉന്നയിച്ച വിഷയം എന്ന നിലയിൽ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനു ശേഷം ശൂന്യവേളയിൽ ഉപക്ഷേപമായി വിഷയം അവതരിപ്പിക്കാൻ അനുമതി നൽകി. നേരത്തെ അടിയന്തര പ്രമേയമായി സഭയിലെത്തിയ വിഷയം വീണ്ടും അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. വാളയാർ കേസിൽ സിപിഎം അംഗമായ ശിശുക്ഷേമ സമിതി അധ്യക്ഷൻ കേസ് അട്ടിമറിച്ചെന്നായിരുന്നു വി.ടി. ബൽറാമിന്റെ സബ്മിഷൻ നോട്ടീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group