video
play-sharp-fill

വാളയാറിൽ വൻ ഗൂഢാലോചന ; ഇളയ കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നു ; ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞത് പലതും കോടതിയിലെത്തിയില്ല വൻ അട്ടിമറി

വാളയാറിൽ വൻ ഗൂഢാലോചന ; ഇളയ കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നു ; ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞത് പലതും കോടതിയിലെത്തിയില്ല വൻ അട്ടിമറി

Spread the love

 

സ്വന്തം ലേഖിക

പാലക്കാട് : വാളയാർ പെൺകുട്ടികളുടെ മരണത്തിൽ കേസ് അന്വേഷണ റിപ്പോർട്ടിൽ വൻ അട്ടിമറി നടന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലത് ഭാഗത്തെ കക്ഷത്തിന് ചുറ്റുമായാണ് മുറിപ്പാട് ഉണ്ടായിരുന്നത്.

എന്നാൽ ഇത്തരത്തിൽ ഒരു മുറിപ്പാടിന്റെ കാര്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എന്നിട്ടും ഇതിനെപ്പറ്റി കാര്യമായ അന്വേഷണം നടത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നാണ് പരാമര്‍ച്ചിരുന്നത്.കൊലപാതക സാധ്യത പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പോലീസ് വേണ്ടരീതിയില്‍ പരിഗണിച്ചിരുന്നില്ല. ജില്ലാ പോലീസ് സര്‍ജന്‍ ഗുജ്റാള്‍ ആണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. കുട്ടിയുടെ പ്രായം, മൃതദേഹം കണ്ട സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യ ചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് കൊലപാതക സാധ്യതയെപ്പറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.

മൂന്ന് മീറ്റർ ഉയരത്തിൽ പെൺകുട്ടി തൂങ്ങിമരിച്ചു എന്ന വാദവും അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാൽ വെറും 132 മീറ്റർ ഉയരമുള്ള പെൺകുട്ടിക്ക് ഇത് സാധ്യമല്ല എന്ന വസ്തുതയും കേസിൽ എവിടെയും പരിഗണിച്ചിട്ടില്ല.

Tags :