
സ്വന്തം ലേഖകൻ
പാലക്കാട്: വാളയാർ കേസിലെ സിബിഐ പ്രോസിക്യൂട്ടർക്കെതിരെ പെൺകുട്ടികളുടെ അഭിഭാഷകൻ അഡ്വ. രാജേഷ് എം മേനോൻ. നുണപരിശോധനയെ പെൺകുട്ടികളുടെ അമ്മ കോടതിയിൽ എതിർത്തു എന്നത് വ്യാജമാണെന്ന് അഭിഭാഷകൻ പറഞ്ഞു. കെ പി സതീശൻ തെറ്റായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും, ഇതിന് പിന്നിൽ നിഗൂഢ ലക്ഷ്യമുണ്ടെന്നും രജേഷ് എം മേനോൻ തുറന്നടിച്ചു.
പെൺകുട്ടികളുടെ അമ്മ നുണപരിശോധനയെ എതിർത്തെന്ന് തെളിയിച്ചാൽ താൻ വക്കീൽ പണി അവസാനിപ്പിക്കാമെന്നും രാജേഷ് എം മേനോൻ വെല്ലുവിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷിതാക്കളെ ഉൾപ്പടെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു പെൺകുട്ടികളുടെ അമ്മ പറഞ്ഞത്ത് എന്നും രാജേഷ് വ്യക്തമാക്കി. പെൺകുട്ടികളുടെ അമ്മ നുണപരിശോധനയെ എതിർത്തെന്ന് സിബിഐ പ്രോസിക്യൂട്ടറായ കെ പി സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.