play-sharp-fill
തങ്ങളെ ആരും ഭീഷണിപ്പെടുത്തികൊണ്ടുപോയതല്ല , മുഖ്യമന്ത്രിയെ കാണണമെന്നു ഞാനാണ് ആവശ്യപ്പെട്ടത് ; വാളയാർ വിഷയത്തിൽ കുമ്മനത്തിന്റെ വാദത്തെ തളളി പെൺകുട്ടികളുടെ മാതാവ്

തങ്ങളെ ആരും ഭീഷണിപ്പെടുത്തികൊണ്ടുപോയതല്ല , മുഖ്യമന്ത്രിയെ കാണണമെന്നു ഞാനാണ് ആവശ്യപ്പെട്ടത് ; വാളയാർ വിഷയത്തിൽ കുമ്മനത്തിന്റെ വാദത്തെ തളളി പെൺകുട്ടികളുടെ മാതാവ്

 

സ്വന്തം ലേഖിക

തിരുവനന്തപുരം: വാളയാർ വിഷയത്തിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാദത്തെ തള്ളി പെൺകുട്ടികളുടെ മാതാവ് . വാളയാർ വിഷയത്തിൽ മുഖ്യമന്ത്രിയെയും സി.പി.ഐ.എമ്മിനെയും വിമർശിച്ച് സംസാരിച്ചതിനെതിരെയാണ് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും ആരും തങ്ങളെഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.’മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്, ആരും ഭീഷണിപ്പെടുത്തി കൊണ്ടുപോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് ഞാനാണ് ആവശ്യപ്പെട്ടത്’- അമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരത്തിനിരുന്നാൽ നീതികിട്ടുമെന്ന് തോന്നുന്നില്ല എന്നാൽ സമരം ചെയ്യുന്നവരെ എതിർക്കുന്നുമില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.പി.എം.എസും പുന്നല ശ്രീകുമാറും തന്നോടൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു.

കേരളം കാമഭ്രാന്താലയമായെന്നായിരുന്നു ബിജെപി ഉപവാസത്തിനിടെ കുമ്മനത്തിന്റെ പ്രതികരണം. ദേശീയ ബാലാവകാശ കമ്മീഷൻ വാളയാറിലെത്തിയപ്പോൾ, മുഖ്യമന്ത്രി വാളയാറിൽ നിന്നു മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും കമ്മീഷൻ അംഗങ്ങൾക്കു താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്നും കുമ്മനം ആരോപിച്ചിരുന്നു, ഇതിനെതിരെയാണ് അമ്മ രംഗത്തെത്തിയത്.